District News
ചെറുതോണി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഇടുക്കി ലയൺസ് ക്ലബ്. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ എമർജൻസി ഗ്രാന്റ് ഫണ്ട് ഉപയോഗിച്ചാണ് ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം നടത്തിയത്.
പ്രദേശത്തെ ദുരിതബാധിതർക്ക് ആവശ്യമായ അവശ്യസാധനങ്ങളും സാമ്പത്തിക, ഭൗതിക സഹായങ്ങളും വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഇടുക്കി എഡിഎം മിനി കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ചു. സീനിയർ നാഷണൽ ഏരിയാ ലീഡർ വി. അമൃതനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഡിസ്ട്രിക്ട് കാബിനറ്റംഗം ജയിന് അഗസ്റ്റിൻ, പ്രോജക്ട് ഓർഡിനേഷൻ അംഗം ഷിൻസ് സെബാസ്റ്റ്യൻ, റീജണൽ ചെയർമാൻ പ്രവീൺ കുമാർ, ഇടുക്കി ലയൺസ് ക്ലബ് പ്രസിഡന്റ് സിബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ലയൺസ് ക്ലബ് ഇരിട്ടി ഓണാഘോഷവും ആദരവും ചതിരൂർ 110 സങ്കേതത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സങ്കേതത്തിലെ കുടുംബങ്ങളും ഉപകുടുംബങ്ങളും ഉൾപ്പെടെ 40 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഇരിട്ടി പ്രസിഡന്റ് വി.ജി. സുനിൽ അധ്യക്ഷത വഹിച്ചു.
പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺസ് ഡെന്നീസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി, പഞ്ചായത്തംഗം ആശ കാപ്പുങ്കൽ, ലയൺസ് കാബിനറ്റ് കോ-ഓർഡിനേറ്റർ സുരേഷ് ബാബു, ഒ. വിജേഷ്, സിബി തോമസ്, എ.എം. ബിജോയി, ലിബിൻ ജോസ്, സുരേഷ് ബാബു, ജസ്റ്റിൻ ഏബ്രഹാം, സങ്കേതം പ്രമോട്ടർ ബിനു, അങ്കണവാടി അധ്യാപിക ഉഷ, സിനി, മിനി ഡെന്നീസ്, ഊരുമൂപ്പൻ ബാലൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ പൊതുപ്രവർത്തനത്തിലെ മികച്ച സേവനത്തിന് റെയ്ഹാനത്ത് സുബിയെ വനിതാ പുരസ്കാരം നൽകി ആദരിച്ചു. സങ്കേതത്തിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും നടത്തി.
District News
കൊരട്ടി: സേവനപാതയിൽ 30 വർഷം പിന്നിട്ട കൊരട്ടി ലയൺസ് ക്ലബ് നിർധനരായ 500ൽപരം രോഗികൾക്കു സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള പദ്ധതി ഈ വർഷം നടപ്പാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 18ന് രാവിലെ 10.30ന് കൊരട്ടി ലയൺസ് ഹാളിൽ നടക്കും. ലയൺസ് ഗവർണർ സുരേഷ് കെ. വാര്യർ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, കറുകുറ്റി അപ്പോളോ ആശുപത്രി, കൊരട്ടി ദേവമാതാ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കുന്നത്. കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഒരു വർഷം നീളുന്ന സൗജന്യ പ്രമേഹ പരിശോധനയും രക്തസമ്മർദ പരിശോധനയും സംഘടിപ്പിക്കും.
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കോൺകേവ് മിററുകൾ സ്ഥാപിച്ചതായും ഭവനരഹിതരായ ഏഴു പേർക്ക് വീടുകൾ നിർമിച്ചുനൽകിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി എം.ജെ. ഡെന്നി, ജോയിന്റ് സെക്രട്ടറി ബിനോയ് മേച്ചേരി, ട്രഷറർ ജോൺസൺ വർഗീസ്, ബേബി ചെറിയാൻ കല്ലൂക്കാരൻ, ജെയ്സൺ വെളിയത്ത് എന്നിവർ പങ്കെടുത്തു.
District News
കരിമണ്ണൂര്: ലയണ്സ് ക്ലബ്ബിന്റെ 2026-27 വര്ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിവിധ സേവന പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.
റോയി കെ. പൗലോസ് എംഎല്എ സേവന പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ചു. സിജോ ജോസ്-പ്രസിഡന്റ്, ഡാര്ലി ഫ്രാന്സിസ്, ഡൊമിനിക് ജോര്ജ്-ലേഡീസ് ഫോറം, ലിയോക്ലബ് എന്നിവയുടെ പ്രസിഡന്റായും ചുമതലയേറ്റു.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിനെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരന്തത്തിനിടയിൽ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ വെടിയേണ്ടി വന്ന ആർ. രാജേഷിന്റെ കുടുംബത്തിന് ഭദ്രദീപം ലയൺസ് ക്ലബ് പാടിയോട്ടുചാൽ ധനസഹായം കൈമാറി. 25,000 രൂപയുടെ ധനസഹായമാണ് കുടുംബത്തിനു കൈമാറിയത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി, വി. കുഞ്ഞികൃഷ്ണൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ഭദ്രദീപം ലയൺസ് ക്ലബ് പ്രസിഡന്റും ഡിസ്ട്രിക്ട് കോ-ഓർഡിനേറ്ററുമായ ജീവ് ജെയിംസ് മന്ത്രി അനൂപ് ജേക്കബിന് തുക കൈമാറി.
കഴിഞ്ഞ 60 വർഷത്തിനിടയിൽ ചെറുപുഴ പഞ്ചായത്ത് കണ്ട ഏറ്റവും വലിയ ഈ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മുന്നൂറോളം ആളുകൾക്ക് ആവശ്യമായ കുടിവെള്ളവും മരുന്നും വസ്ത്രങ്ങളും എത്തിച്ചു നൽകി മാതൃകാപരമായ പ്രവർത്തനങ്ങളാണു കഴിഞ്ഞ ഒരാഴ്ചയായി ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.
District News
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ കൊന്നക്കാട് പൈതൃകം റിസോർട്ടിൽ നടന്ന ചടങ്ങിൽ ലയൺ ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുഗോപാലിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
മലയോര ഹൈവേയുടെ നിർമാണം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളിലെ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു,
പി.വി. മധുസൂദനൻ, സാബു കോനാട്ട്, കെ.എസ്. വിൻസെന്റ്, ടോമിച്ചൻ കാഞ്ഞിരമറ്റം, മധുസൂദനൻ കൊടിയങ്കുണ്ടിൽ, സണ്ണി ജോർജ് മുത്തോലി, പോൾസൺ സിറിയക് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജേക്കബ് സെബാസ്റ്റ്യൻ - പ്രസിഡന്റ്, പോൾസൺ സിറിയക് - സെക്രട്ടറി, സൽജു മാത്യു - ട്രഷറർ.
District News
മഞ്ചേരി: ലയണ്സ് ഇന്റര്നാഷനല് ഡിസ്ട്രിക്ട് കാബിനറ്റ് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച മഞ്ചേരി വി.പി. ഹാളില് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ലയണ്സ് ഇന്റര്നാഷനല് ഡയറക്ടര് സൂരജ് ബാംഗ്ല, വി.പി. നന്ദകുമാര് തുടങ്ങിയ ഇന്റര്നാഷനല് ലീഡര്മാര് പങ്കെടുക്കുന്ന ചടങ്ങില് ഡിസ്ട്രിക്ട് ഗവര്ണര് ബാബു ദിവാകരന് അധ്യക്ഷത വഹിക്കും.
ഫസ്റ്റ് വൈസ് ഡിസ് ട്രിക്ട് ഗവര്ണര് റഹ്മാന്, സെക്കന്ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്ണര് ഡോ. കൊച്ചു എസ്. മണി, ജനറല് കണ്വീനര് നിയാസ് പുളിക്കലകത്ത്, പേട്രന് ഡോ. ജേക്കബ് ജോര്ജ്, കാബിനറ്റ് സെക്രട്ടറി രവി നായര്, ട്രഷറര് ബാലകൃഷ്ണന് തുടങ്ങിയവര് പങ്കെടുക്കും.
ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഈ വര്ഷം 25 വീടുകള് നിര്മിച്ച് നല്കും. സ്കൂളുകള്ക്കായി ശുദ്ധജല കുടിവെള്ള പദ്ധതി, ഹൈഡ്രോകെയര് പ്രോജക്ട്, പകല് വീട്, ട്രാന്സ്ജെന്ഡര് ക്ലിനിക്കുകള്, സ്കൂളുകളിലേക്ക് 50 ഫാനുകള്, 5000 കുട്ടികള്ക്ക് സൗജന്യ കണ്ണട വിതരണ പദ്ധതി എന്നിവ നടപ്പാക്കുമെന്നും ഭാരവാഹികള് അറിയിച്ചു.
District News
തൊടുപുഴ: റിവര്വാലി ലയണ്സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. മുന് ഡിസ്ട്രിക്ട് ഗവര്ണര് രാജന് എന്. നമ്പൂതിരി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. സന്തോഷ് കമല് - പ്രസിഡന്റ്, ഡിജോ ജോസഫ് - സെക്രട്ടറി, അനില് കുമാര് - ട്രഷറാര് എന്നിവര് സ്ഥാനമേറ്റു. സേവന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് നിര്വഹിച്ചു.
രാജാക്കാട്: റോട്ടറി ക്ലബ് ഓഫ് രാജാക്കാടിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും രാജാക്കാട് വൈസ്മെൻസ് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.
ഐഎഫ്ആർഎം ചെയർമാൻ മോഹൻ എസ്. മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ടോം പി. ജോസഫ്, ഡിസ്ട്രിക്ട് ഡയറക്ടർ യൂനുസ് സിദ്ദിഖ്, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ ജേക്കബ് കല്ലറയ്ക്കൽ, അസി. ഗവർണർമാരായ സാജോ ജോസഫ്, മനോജ് അഗസ്റ്റ്യൻ, ജിജിആർമാരായ പി. ഭാനുകുമാർ,സുധീഷ് കുമാർ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് വി.എസ്. ബിജു, ജോഷി കന്യാക്കുഴി, രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാതാളികുന്നേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: ലയണ്സ് ക്ലബിന്റെ സേവനപദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്സ് ക്ലബ് ഹാളില് ഡീന് കുര്യാക്കോസ് എംപി നിർവഹിച്ചു. ലയണ്സ് ക്ലബ് പ്രസിഡന്റ് ജയ ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു.
മുന് ഡിസ്ട്രിക്ട് ഗവര്ണര് ഡോ. ബിനോയ് മത്തായി മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ലയണ്സ് ക്ലബ്ബിന്റെ സേവനപദ്ധതികളുടെ ഭാഗമായി കാന്സര് രോഗിക്ക് സാമ്പത്തിക സഹായം, വീട് അറ്റകുറ്റപ്പണികള്ക്കായുളള സാമ്പത്തിക സഹായം, മൂവാറ്റുപുഴ ടൗണ് യുപി സ്കൂളിലെ വിദ്യാര്ഥികള്ക്ക് സ്കൂള് ബാഗുകള് എന്നിവ വിതരണം ചെയ്തു.
പുതിയ ഭാരവാഹികള്: ബിജു കെ. തോമസ്-പ്രസിഡന്റ്, എന്.ജെ. ജോര്ജ് -സെക്രട്ടറി, മനീഷ് പി. മോഹനന്-ട്രഷറര്.
District News
തൊടുപുഴ: ലയണ്സ് ക്ലബ് ഓഫ് തൊടുപുഴ ഗോള്ഡന്റെ ഈ വര്ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ചീഫ് വിപ്പ് അപു ജോണ് ജോസഫ് നിർവഹിച്ചു. പ്രസിഡന്റ് ഷിബു സി. നായര് അധ്യക്ഷത വഹിച്ചു.
മുന് ഡിസ്ട്രിക്ട് ഗവര്ണര് കെ.ബി. ഷൈന്കുമാര് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്വഹിച്ചു. പ്രസിഡന്റായി എന്. ആനന്ദ്, സെക്രട്ടറിയായി അനില് എസ്. കോയിക്കല്, ടഷററായി സജിത്ത് ജെ. കാപ്പന് എന്നിവര് ചുമതലയേറ്റു. റീജൺ ചെയര്പേഴ്സണ് സി.സി. അനില്കുമാര്, സൈജന് സ്റ്റീഫന്, ഷിബു അലക്സ്, വിനോദ് കണ്ണോളി, എന്.എന്. സനല് തുടങ്ങിയവര് പ്രസംഗിച്ചു.
District News
ചാലക്കുടി: ലയൺസ് ക്ലബിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ ചടങ്ങും ഇന്ന് വൈകീട്ട് 7.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും.
ചടങ്ങിൽ പ്രഫ. വർഗീസ് വൈദ്യൻ മുഖ്യാതിഥിയാവും. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സണായ സാജു ആന്റണി പാത്താടൻ പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ നടത്തും. ജോർജ് ഡി.ദാസ് സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിക്കും. പുതിയ ഭാരവാഹികളായി ഇട്ടൂപ്പ് കോനൂപറമ്പൻ - പ്രസിഡന്റ്, വി.സി. പീറ്റർ - സെക്രട്ടറി, ജോബി മേലേടത്ത് - ട്രഷറർ തുടങ്ങിയവർ സ്ഥാനമേൽക്കുമെന്നു ഇട്ടൂപ്പ് കോനൂപറമ്പൻ, വി.സി. പീറ്റർ, ജോബി മേലേടത്ത്, സാജു ആന്റണി പാത്താടൻ, ഡോ. ജോർജ് കോലഞ്ചേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
District News
തൊടുപുഴ: ലയണ്സ് ക്ലബ് ഓഫ് തൊടുപുഴ ഗോള്ഡന് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നാളെ രാത്രി ഏഴിന് പാപ്പൂട്ടി ഹാളില് നടക്കുമെന്ന് ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു.
സ്ഥാനാരോഹണം മുന് ഡിസ്ട്രിക്ട് ഗവര്ണര് കെ.ബി. ഷൈന്കുമാര് നിര്വഹിക്കും. ചീഫ് വിപ്പ് അപു ജോണ് ജോസഫ് മുഖ്യാഥിതിയാകും. പ്രസിഡന്റ് ഷിബു സി. നായര് അധ്യക്ഷത വഹിക്കും. റീജണ് ചെയര്പേഴ്സണ് ഇ.ഇ. അനില്കുമാര് പ്രസംഗിക്കും. ഭാരവാഹികളായി എന്. ആനന്ദ്-പ്രസിഡന്റ്, അനില് എസ്. കോയിക്കല്-സെക്രട്ടറി, സജിത്ത് കാപ്പന്-ട്രഷറര് എന്നിവര് സ്ഥാനമേല്ക്കും.
പത്രസമ്മേളനത്തില് പ്രസിഡന്റ് ഷിബു സി. നായര്, എന്. ആനന്ദ്, അനില് എസ്. കോയിക്കല്, സജിത്ത് കാപ്പന്, അഡ്വ. പി.എസ്. രാജേഷ്, വിന്സെന്റ് ജേക്കബ് എന്നിവര് പങ്കെടുത്തു.
District News
കരിമണ്ണൂര്: റോയല് ലയണ്സ് ക്ലബ്ബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. ചീഫ് വിപ്പ് അപു ജോണ് ജോസഫ് സര്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ ഭാഗമായി സ്കൂള് ബാഗ് വിതരണവും കാന്സര് രോഗിക്ക് സഹായവും നല്കി. ലയണ്സ് 318 സി മുന് ഡിസ്ട്രിക്ട് ഗവര്ണര് ഏബ്രഹാം പഞ്ഞിക്കാരന് പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി.
ജോയി ജോസഫ് പ്രസിഡന്റായി ചുമതലയേറ്റു. ബെറ്റ്സി ജോയി, പി.എസ്. സുബിര്, സിറിയക് ജോൺ, അലോഷ്യസ് അഗസ്റ്റിന്, ജോസഫ് മാത്യു, എന്. ശൈലേഷ്, ബൈജു ജോര്ജ്, ബെന്നി വടക്കുംപാടം, ഷിന്സ് സെബാസ്റ്റ്യന്, സി.സി. അനില് കുമാര്, സൈജന് സ്റ്റീഫന് തുടങ്ങിയവര് പ്രസംഗിച്ചു.
District News
മണ്ണാർക്കാട്: കോടതിപ്പടിയിലെ സിറ്റി പ്ലാസയിൽ നടന്ന കുന്തിപ്പുഴ ലയണ്സ് ക്ലബ്ബ് ഇൻസ്റ്റലേഷൻ പരിപാടിയുടെ ഉദ്ഘാടനവും ഭാരവാഹികളുടെ ഇൻസ്റ്റലേഷനും മുൻ ലയണ്സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. റഹ്്മത്തുള്ള നിർവഹിച്ചു. പ്രസിഡന്റ് മോൻസി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. ജയറാം റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ കെ.വി. തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. അബൂബക്കർ നന്ദിയും പറഞ്ഞു. ലയണ്സ് അഡീഷണൽ കാബിനറ്റ് സെക്രട്ടറി ഡോ. ഷിബു, ലയണ്സ് കാബിനറ്റ് ജോയിന്റ് സെക്രട്ടറി ഷൈജു, കമറുദീൻ എന്നിവർ പ്രസംഗിച്ചു. സർവീസ് പ്രോജക്റ്റായ പെരിന്പടാരി സെന്റ് ഡൊമനിക് സ്കൂളിലേക്കുള്ള വീൽ ചെയറിന്റെ വിതരണം മുൻ ഡിസ്ട്രിക്ട് ഗവർണർ നിർവഹിച്ചു. 2026ൽ എവറസ്റ്റ് ബേസ് ക്യാന്പിലേക്ക് സാഹസിക യാത്ര ചെയ്തെത്തിയ ചങ്ങലീരി സ്വദേശി അൻഷദിനെ യോഗം ആദരിച്ചു.
റോയ് ജോർജ്- പ്രസിഡന്റ്, കെ.കെ. രാമചന്ദ്രൻ- സെക്രട്ടറി, വി. വിമൽ- ട്രഷറർ, കെ.വി. തോമസ്, വി.കെ. അബൂബക്കർ- വൈസ് പ്രസിഡന്റുമാർ, എസ്.എൽ. ലിബീഷ്- ജോയിന്റ് സെക്രട്ടറി, കെ.സി. ജയറാം- അഡ്മിനിസ്ട്രേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.
District News
അങ്കമാലി: ലയൺസ് ക്ലബ് ഓഫ് അങ്കമാലി എയർസിറ്റി ചാർട്ടർ ഡേ ആഘോഷിച്ചു. മുഖ്യാതിഥി ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് നിഷി ജേക്കബ് അധ്യക്ഷത വഹിച്ചു.
ഈ വർഷം മൂന്ന് വീടുകളുടെ നിർമാണം ആരംഭിക്കാൻ സാധിച്ചതും മറ്റ് നിരവധി സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതും ക്ലബിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസ്ട്രിക്ട് ലീഡർമാരായ വി.ജെ. ഇന്ദുലാൽ , സുമിത്ത് രവി, ക്ലബ് സെക്രട്ടറി സി.വി. മാർട്ടിൻ , സണ്ണി വർഗീസ് തുടങ്ങിയവരും സംബന്ധിച്ചു. ക്ലബ്ബിന്റെ വരും വർഷത്തെ കർമ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
District News
പേയാട്: തിരുവനന്തപുരം ലയൺസ് ക്ലബ് 318 എ ഡിസ്ട്രിക്റ്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ലയൺസ് ക്ലബ് നടപ്പാക്കുന്ന സെബർ സുരക്ഷ, ഇ-മാലിന്യ സംസ്കരണവും പരിസ്ഥിതി പുനഃസ്ഥാപനവും, സ്വയം പ്രതിരോധം, ഭക്ഷണക്രമവും പോഷകാഹാരങ്ങളും തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
പെഗാസിസ് ക്ലബിന്റെയും റീജൺ 18 സോൺ എ യുടെയും നേതൃത്വത്തിൽ പേയാട് കണ്ണശ മിഷൻ സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ലയൺ സുമൻ ചന്ദ്ര അധ്യക്ഷത വഹിച്ചു.
കണ്ണശ മിഷൻ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജെയിൻ സി ജോബ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എൻജിനീയർ അനിൽകുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വി. ബിജു എന്നിവർ പങ്കെടുത്തു.
റിട്ടേർഡ് ഐപിഎസ് ഓഫീസർ ഗോപിനാഥ്, ഡോ. അനിത മോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിവിധ പ്രൊജക്റ്റുകളുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരായ അജിത് ജി. നായർ, അഡ്വ. ഗോപിനാഥ്, ഡോ. അനിത മോഹൻ, ലയൺ സനിൽ കുമാർ, ലയൺ ആരിഫ്, കണ്ണശ സ്കൂൾ ഹെഡ്മിസ്ട്രെസ് റിൻസി സെബാസ്റ്റ്യൻ, സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് എന്നിവർ പങ്കെടുത്തു.